Opportunities in Transcending Boundaries and Researcher Enterprises

Opportunities in Transcending Boundaries and Researcher Enterprises

Requires Research Associates on voluntary basis
A social science oriented transdisciplinary research institute located near Aluva and North Paravoor requires Research Associates on voluntary basis. Post graduates and professional graduates with higher qualifications and with deep interest in transcending boundaries need apply.


Those armed with analytical skills, logical thinking, autonomy and creativity preferred.
Apply before 7th January 2022 with detailed CV pamatatas@gmail.com. Phone 9847449495 / 99452 10682


Please help this to reach those interested in learning beyond their disciplinary boundaries and career practices.

PAMA Researcher association FAQ
പാമ റിസർച്ച് അസ്സോസിയേറ്റ് FAQ

Q: What is transcending boundaries? / എന്താണ് അതിരുകൾ മറികടക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

Knowledge is a complex continuum and boundaries of man made disciplines, rarely facilitate cross disciplinary engagements. We at PAMA, seek to promote these encounters in an open minded, and professional way leading to cutting edge careers for those armed with determination, logical reasoning, creativity, and autonomy, both personally and collectively.
അറിവ് സമഗ്രത തേടുന്ന സങ്കീർണ്ണമായ ഒരു തുടർപ്രക്രിയയാകണം. വ്യവസായ വിപ്ലവം കഴിഞ്ഞതോടെ , വിജ്ഞാന - തൊഴിൽ വേർതിരുവുകൾ ശാശ്വതീകരിക്കപ്പെട്ട നിലയിലായി. ഇതിന്റെ സ്വാധീനം അക്കാഡമിക് ഭിന്നാവസ്ഥകൾ മറികടക്കുക പ്രയാസമുള്ളതാക്കി. നിശ്ചയദാർഢ്യം, യുക്തിഭദ്രമായ വിശകലനശേഷി , സൃഷ്ടിപരത , വ്യക്തികളായും ടീമായും സ്വയനിർണ്ണയാധികാരം തുടങ്ങിയ കരുതലുകൾക്ക് കഴിയുന്നവർക്ക് ആഴമുള്ള അറിവിനായുള്ള ഗവേഷണ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പാമ ഇതുവഴി ആഗ്രഹിക്കുന്നത്.

Q: What is Research Enterprise? / എന്താണ് റിസർച്ച് എന്റർപ്രൈസ്?

At PAMA, we are responsible for supporting and developing research, knowledge transfer and impact activities using innovative approach, strategies, methods and techniques. Our vision allows, the integration of anbu (compassion), unmai (truth) and paasam (affection). These three aspects will reflect in the execution of PAMA projects.
അറിവിനെ അടിസ്ഥാനമാക്കിയ എന്റർപ്രൈസ്‌ എന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. മാത്രമല്ല മണ്ണിനടിയിൽ ജീവൻ തുടിക്കുന്ന ഒരു ഗ്രാമത്തെ ശാസ്ത്രീയമായും ഭാവനാപൂർണമായും പൊതു സമ്മതിയിലും സംരക്ഷിക്കുവാൻ പുതിയ മാതൃകകൾ രൂപപ്പെടുത്തുവാനുള്ള ശ്രമം കൂടിയാണിത്. ശാരീരിക അധ്വാനം, നൂതന ശാസ്ത്ര സാങ്കേതിക മികവുകൾ, പുതിയ ആവിഷ്കാര രീതികൾ, ധ്യാനാത്മകത തുടങ്ങി ബഹു വിജ്ഞാന ആലംബമുള്ള ഗവേഷണം, വിജ്ഞാനവിനിമയം , പ്രായോഗിക ഫലങ്ങളുള്ള പ്രവർത്തനങ്ങൾ, പദ്ധതികൾ തുടങ്ങിയവ ലാഭേച്ച കൂടാതെ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും റിസർച്ച് എന്റർപ്രൈസിലൂടെ പാമാ ആഗ്രഹിക്കുന്നു. സംഘ കാലത്തെ അൻപ് (അനുകമ്പ), ഉണ്മ (വെടിപ്പ്‌), പാസം (വാത്സല്യം) എന്നീ ആശയങ്ങൾ പദ്ധതികളിൽ ഉൾചേരാനുള്ള ചിന്തകളും ഗവേഷണത്തിന്റെയും പ്രായോഗിക പദ്ധതികളുടെയും ഭാഗമാകണം.

Q: Qualification? / യോഗ്യത?

Professional graduates, post graduates in any discipline with proven exposure/ experience that would aid transdisciplinary work. Ability to work independently and in cross-disciplinary teams are both needed.
പ്രൊഫഷണൽ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ട്രാൻസ്‌/ഇന്റർ /ക്രോസ്സ്/ മൾട്ടി ഡിസിപ്ലിനറി പ്രവർത്തികളിലുള്ള  മുൻ പരിചയം അഭികാമ്യം.  

Q: Academic discipline and Age? / അക്കാഡമിക് വിഷയങ്ങളും പ്രായവും?

No restrictions.
പ്രത്യേക പരിഗണകൾ ഇല്ല.  

Q: The academic benefits? / പ്രയോജനം?

The stint will be treated as a Transdisciplinary Internship. Due certification and credits will be ensured to facilitate the intern.
ഒറ്റതിരിഞ്ഞ വിജ്ഞാന പശ്ചാത്തലങ്ങളിൽ നിന്ന് കൂടുതൽ സമഗ്രതയുള്ള അറിവിന്റെ സാധ്യത തേടുന്ന അനുഭവം ആകണം പ്രധാന പ്രയോജനം. നിരവധി വിജ്ഞാന മേഖലകളിൽ സവിശേഷ വൈദഗ്ദ്യം ഉള്ള മുതിർന്ന ഗവേഷകരുടെയും പാമയുമായി ധാരണാ ഉടമ്പടികളുള്ള സ്ഥാപനങ്ങളുടെയും മാർഗദർശനം റിസർച്ച് അസ്സോസിയേറ്റുകൾക്കു ലഭിക്കും. ട്രാൻസ് ഡിസിപ്ലിനറി ഗവേഷണ, എസ്കവേഷൻ, പോസ്റ്റ് എസ്കവേഷൻ പഠനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള പരിശീലനവും സർട്ടിഫിക്കേഷനും ക്രെഡിറ്റുകളും ലഭിക്കും . മികച്ച പദ്ധതികളിൽ താത്പര്യം അനുസരിച്ച്‌ നേതൃപരമായ പങ്കാളിത്തവും വലിയ സാധ്യതയാണ്.

Q: Duration? / കാലാവധി?

Three months to one year or as deemed appropriate based on deliverables identified in the internship proposal.
ഓരോ ഗവേഷണ  പ്രൊപോസലൂം തയ്യാറാക്കുന്നതിനും അത് പൂർത്തിയാക്കുന്നതിനുമുള്ള ഉചിതമായ കാലയളവ്. മൂന്ന്‌ മാസം മുതൽ ഒരു വർഷം വരെയെങ്കിലും ഉള്ള കാലയളവ് അഭികാമ്യം.  

Q: What would be the focus of my research with PAMA? / പാമയിലെ എന്റെ ഗവേഷണത്തിന്റെ കേന്ദ്രബിന്ദു എന്തായിരിക്കും?

While opportunities abound, for now, our immediate mission is to rediscover Muciri Pattinam (Muziris ) and transform Pattanam village into a model transdisciplinary knowledge hub and world heritage hamlet.
മുസിരി പട്ടണത്തിലെ (മുസിരിസ്) നാഗരീക ജീവിതം തെളിവുകളുടെയും അനുബന്ധ പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കാനുള്ള പഠനങ്ങൾ ആയിരിക്കും മുഖ്യം. പട്ടണം ഗ്രാമത്തെ ഒരു മാതൃകാ ശാസ്ത്ര-വിജ്ഞാന കേന്ദ്രമായും ലോക പൈതൃക ഗ്രാമമായും മാറ്റി തീർക്കുക എന്നതാവും മറ്റൊരു പ്രധാന ലക്ഷ്യം.   ഗവേഷണം, ഡോക്യുമെന്റേഷൻ, പ്രസിദ്ധീകരണം, ഫീൽഡ്‌ വർക്ക്, പദ്ധതി ലക്ഷ്യങ്ങൾക്കായുള്ള ഫണ്ട് ശേഖരണം, തദ്ദേശ വാസികളുടെ ആശങ്കകളുടെ ദൂരീകരണം, അവരുടെ തൊഴിൽ, ജീവിതക്ഷേമം തുടങ്ങിയവയുടെ സാധ്യതകൾ, ദേശീയ അന്തർ ദേശീയ അക്കാഡമിക് പങ്കാളിത്തം, സുതാര്യമായുള്ള പ്രവർത്തനരീതികൾ, സിവിൽ സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയവയാണ് ഇപ്പോഴത്തെ പദ്ധതി മുൻഗണനകൾ. ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ എക്‌സ്‌പോഷർ നേടുന്ന നിലയിൽ ഈ പ്രവർത്തനങ്ങളിലെല്ലാം ഗവേഷകർക്ക് പങ്കാളിത്തവും അതിന്റെ പ്രയോജനങ്ങളും ഉണ്ടാവും.

Towards this clearly a significant amount of work is needed. PAMA wishes you to undertake your part in this. Research, documentation, publication, ground level work and fund raising towards the goals of your proposal would be our priority for now. Research interns will help with all of these activities, there by gaining high level professional exposure.

The precise deliverables the interns would need to pursue can be arrived at as follows. To begin with, a selected researcher will commit to a preliminary 4 page proposal following (a) plausible project title, (b) motivation for internship (c) background and skills that would enable this internship, (d) artefactual and literature survey undertaken and broad opportunities identified.

If a team of multidisciplinary reviewers of PAMA feel the proposal as thorough and well thought out PAMA would facilitate the way forward.
പാമാ, ഗവേഷകരിൽ നിന്ന് സൗജന്യ സേവനമാണോ ഉദ്ദേശ്ശിക്കുന്നത്‌ ? അല്ല. ലാഭരഹിതമായി പ്രവർത്തിക്കുന്നതും സ്വയാർജിത വരുമാനത്തെ ആശ്രയിക്കന്നതുകൊണ്ടും - ഭരണകൂട/ മാർക്കറ്റ് ധനാഗമ രീതികളോട് "ഉദാരമായ" അകലം പാലിക്കുന്നതുകൊണ്ടും സന്നദ്ധ പരമായ പങ്കും പ്രധാനമാണ്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നതിന് പുറമേ അർഹതയും ആവിശ്യവും മുൻനിർത്തി ഹോണറേറിയവും ലഭിക്കും.

അപേക്ഷിക്കുവാനുള്ള അവസാന തീയതിയും രീതിയും.  എപ്പോൾ വേണമെങ്കിലും വിശദമായ സി വി ക്കൊപ്പം താഴെ വിലാസത്തിൽ അപേക്ഷിക്കാം. ഇപ്പോൾ ജനുവരി 7 വരെയുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. (pamatatas@gmail.com)

Contact Us

PAMA is a transdisciplinary research collective, registered as no-profit-educational Trust, to address the problems of shrinking academic vision, rigid knowledge boundaries, mechanistic career practices and fragmented scientific investigations

Location

PAMA Research Centre (Bappukkudi),
Pattanam, Vadakkekara P. O,
North Paravoor, Ernakulam,
Kerala, 683522

Location

PAMA Research Centre,
(PAMA Parayil),
83/Periyar Gardens GCDA Road, Thottakkattukara PO
Aluva, Kerala, 683108. Google Map

Location

PAMA Research Centre,
(Onattukara Heritage Home),
Pallickal P.O, Near Bharanikkavu,
Alappuzha, Kerala, 690503.

Contact

+91 9544049495
pamatatas@gmail.com