PAMA Announcements

Periyar River Valley: Mapping Materials Memories (PRVMMM) Internships

Read in English


“നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഇന്ത്യയിലെ ഓരോ പൗരൻറെയും കർത്തവ്യമാണ്.”

“ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള ആർജ്ജവവും മനോഭാവവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരൻറെയും കർത്തവ്യമാണ്.”

ഇന്ത്യന്‍ ഭരണഘടന - 51 ക (ച ) & 51 ക (ജ )

പെരിയാർ നദീതടം:പുരാവസ്തുക്കളും ഓർമകളും അടയാളപ്പെടുത്തൽ

പാമ ഇന്റേൺഷിപ് പദ്ധതി.

ആമുഖം

ആയിരക്കണക്കിന് വർഷങ്ങളുടെ മനുഷ്യ ചരിത്രത്തിനു സാക്ഷ്യം വഹിച്ച സ്ഥലകാലമാണ് പെരിയാർ നദീതടം. 2006 മുതൽ നടന്നുവരുന്ന പട്ടണത്തെ പുരാവസ്തു ഉത്ഖനന-ഗവഷേണങ്ങളിൽ കൂടി വെളിപ്പെട്ട അനിഷേധ്യ വസ്തുതയാണിത്. 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ നിർമിത മൺപാത്ര കഷ്ണങ്ങളും ഒന്നര ലക്ഷത്തോളം വരുന്ന, ചൈന, തെക്കേ അറേബ്യാ, ചെങ്കടൽ, മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ വിദേശ നിർമിത മൺപാത്ര കഷ്ണങ്ങളുമാണ് പട്ടണംപുരാവസ്തു കുന്നിൻറെ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഭൂപ്രദേശത്തു നടത്തിയ പുരാവസ്തു ഉല്‍ഖനനങ്ങളിൽ നിന്നും കണ്ടെടുത്തത്. ഇരുമ്പ്, ചെമ്പ്, സ്വർണം, ഈയം, ഗ്ലാസ്സ്, കളിമണ്ണ്, വര്‍ണ്ണക്കല്ലുകൾ തുടങ്ങിയവയാല്‍ നിര്‍മിതമായ ഒന്നര ലക്ഷത്തോളം വരുന്ന പ്രാചീന വസ്തുക്കള്‍ ഉത്ഖനനത്തിലൂടെ കണ്ടെത്തുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഘ കാല സാഹിത്യങ്ങളിലും, ഗ്രീക്ക്, ലാറ്റിൻ കൃതികളിലും വ്യാപകമായി പരാമർശിച്ചിട്ടുള്ള, മുചിരി പട്ടണമെന്നും വഞ്ചി പട്ടണമെന്നും മുസിരിസ് എന്നുമൊക്കെ അറിയപ്പെട്ട ലോക പ്രസിദ്ധമായ തുറമുഖം നിലനിന്നിരുന്നത് പെരിയാർ നദീമുഖപ്രദേശത്തുള്ള പട്ടണം ഗ്രാമത്തിലാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുൻപ്, നാല്പതോളം ഭാഷാസംസ്കാരങ്ങളുമായി സജീവ ഇടപെടല്‍ ഉള്ള നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു പെരിയാർ നദീതടം എന്നാണ് ഈ പര്യവേഷണങ്ങളിൽ നിന്നും ലഭ്യമായ തെളിവുകൾ നമ്മോട് പറയുന്നത്. എന്നാൽ പട്ടണം എന്ന ചെറു ഗ്രാമത്തെ അടർത്തിമാറ്റി പഠനവിധേയമാക്കുന്ന അന്വേഷണ രീതി സമീപ പ്രദേശങ്ങളുടെ പ്രസക്തിയെ നിരാകരിക്കുന്നതിന് തുല്യമാകും.

പെരിയാറിന്റെ ഇരു തീരങ്ങളും അതുമായി ബന്ധപ്പെട്ട ഉള്‍നാടിന്‍റെ പ്രകൃതി-മാനവ വിഭവ ശേഷികളും സാങ്കേതിക വിദ്യകളുടെ പിന്‍ബലവും ഒരുക്കൂട്ടിയ ബഹുസ്വരവും സമഗ്രവുമായ നാഗരിക ചരിത്രമാണ്‌ നാം അന്വേഷിക്കാന്‍ ശ്രമിക്കേണ്ടത്.

സ്ഥലകാല ഇടപെടലുകളെ അതിജീവിച്ച, ഇരുമ്പ് യുഗ-ചരിത്രാരംഭ കാലത്തെ (1000 BCE മുതൽ 500 CE വരെ) 90 ശതമാനം പുരാവസ്തു അവശിഷ്ടങ്ങളും ശവസംസ്കാര സ്മാരകങ്ങളും കലപൊട്ടുകളും എന്ന വസ്തുത ശ്രദ്ദിക്കപ്പെടേണ്ടതാണ്. ഇവ രണ്ടു കാര്യങ്ങളെ സൂചിപ്പിച്ചേക്കാം.കളിമണ്ണും തടിയും ഉപയോഗിച്ചായിരിക്കാം അക്കാലത്തെ മനുഷ്യർ അവരുടെ മനോഹരങ്ങളായ സൗധങ്ങളും അധിവാസ സ്ഥാനങ്ങളും നിർമിച്ചിട്ടുണ്ടാവുക. എന്നാൽ വളരെ കഷ്ടപ്പെട്ട് ദൂരപ്രദേശങ്ങളിൽ നിന്നും സമാഹരിച്ച ഗ്രാനൈറ്റ് പാറകളും ചെങ്കല്ലും കൊണ്ടാണ് അവർ പൂർവികർക്കായുള്ള സ്മാരകകങ്ങൾ പണിതുയർത്തിയത്.

പൂർവികർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവരുടെ ആഭരണങ്ങളും ധാന്യങ്ങൾ നിറച്ച ചെറു കുടങ്ങളും ഒക്കെയായി, അവരുടെ ശവ കുടീരങ്ങള്‍ സമ്പന്നമായ കാര്‍ഷിക- സാമൂഹ്യ സാഹചര്യങ്ങളെ ആണ് സൂചിപ്പിക്കുന്നത്. പട്ടണത്തു നിന്നും കണ്ടെത്തിയ പുരാതന കെട്ടിട അവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്, അവരുടെ കെട്ടിട നിർമാണരീതികളെ നയിച്ചിരുന്ന ദര്‍ശനം മനുഷ്യനെ അളവു കോലാക്കിയതും ജീവിതത്തിന്‍റെ താല്‍ക്കാലികത്വവും ഒതുക്കവും പ്രതിഫലിപ്പിക്കുന്ന്തും ആയിരിക്കാം. റോമൻ ലോകത്തെ കൊട്ടാരസമാനമായ കെട്ടിട സമുച്ചയങ്ങൾ അവരെ തീർത്തും പ്രലോഭിപ്പിച്ചിരുന്നില്ല എന്നുകാണാം.

പാമ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ വഴി കേരളത്തിലെ ഏറ്റവും നീളം കൂടിയ പെരിയാര്‍ നദിയുടെ (244kms) ഇരു തീരങ്ങളിലും നിലന്നിരുന്ന അതിപുരാതന ശവസംസ്കാര-പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുരാവസ്തു അവശേഷിപ്പികളുടെ സ്ഥാനം, ഉടമസ്ഥത, ഫോട്ടോകള്‍, അളവുമാനങ്ങള്‍, രേഖാചിത്രങ്ങള്‍ അവയുമായി ബന്ധപ്പെട്ട പ്രായംചെന്നവരുടെ ഓർമ്മകള്‍ (ഓഡിയോ-വിഡിയൊ) തുടങ്ങിയവ രേഖപ്പെടുത്താനുള്ള സംവിധാനം ആപ്ലിക്കേഷനിൽ ഉണ്ട്.

പുരാവസ്തു അവശേഷിപ്പുകൾ ശേഖരിക്കുകയോ, അവയുടെ പ്രാഥമിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയോ/ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക എന്നുള്ളത് ഈ പദ്ധതിയുടെ ലക്ഷ്യമല്ല. അതിജീവിച്ചതും ഇപ്പോൾ നിലനില്‍ക്കുന്നതുമായ ശവസംസ്കാര - അധിവാസ അവശേഷിപ്പുകളുടെ ഡിജിറ്റൽ രേഖ തയാറാക്കലാണ് ഈ പദ്ധതിയുടെ ഒരേയൊരു ലക്ഷ്യം.

പാമ ഇന്റേൺഷിപ് പദ്ധതി

ശാസ്ത്രതല്പരരും ജിജ്ഞാസുക്ക്കളുമായ, മാപ്പില്‍ കൊടുത്തിട്ടുള്ള അറുപതു* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, പ്രൊഫെഷനുകള്‍, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക്, ഈ ഇന്റെർഷിപ്പിനു അപേക്ഷിക്കാം.

താല്പര്യമുള്ളവർ അപേക്ഷ പൂർത്തീകരിക്കുന്നതിനായി ഇരുനൂറു രൂപ (Rs200) ഫീസ് ഓൺലൈനിലായി അടക്കേണ്ടതുണ്ട്. അധ്യാപകരെയും വിദ്യാർത്ഥികളെയും സംബന്ധിച്ചിടത്തോളം, അവരുടെ അക്കാഡമിക് പശ്ചാത്തലങ്ങൾക്കു അതീതമായി, വളരെ പ്രയോജനപ്രദമായ ഒരു ശാസ്ത്ര ഇന്റെർഷിപ് പദ്ധതിയായിരിക്കും ഇത്. വിജകരമായി പൂർത്തീകരിക്കുന്ന പക്ഷം അവർക്കു പാമ നൽകുന്ന അംഗീകൃത സാക്ഷ്യപത്രവും കൈപ്പറ്റാം!

ആരോഗ്യ പരിപാലനം, നിങ്ങൾ വസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് പരിപോഷിപ്പിക്കൽ, പ്രദേശത്തെ മുതിർന്നവരായിട്ടുള്ള ദേശവാസികളിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു പഠിക്കാനുള്ള അവസരം തുടങ്ങിയവ ഈ പദ്ധതിയിൽ പങ്കാളികളാവുന്നതു മൂലം നിങ്ങൾക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങളാണ്!

ഈ പദ്ധതിയിയുടെ ക്രിയാത്മകവും പ്രായോഗികവുമായ വശം ശാസ്ത്ര കുതുകികളെ സംബന്ധിച്ചു വിവര ശേഖരണത്തിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ സങ്കേതങ്ങളെ പരിചയപ്പെടാനും, മൂല്യവത്തും പ്രയോജനപ്രദവുമായ മറ്റനവധി ശേഷികൾ കൈവരിക്കാനുമുള്ള മികച്ച അവസരമാണ്.

ഒറ്റക്കോ കൂട്ടമായോ ചേർന്ന് നിങ്ങളുടെ വാർഡിലെ വിവരശേഖരണം ഇത്തരത്തിൽ പൂർത്തിയാക്കുവാൻ എടുക്കാവുന്ന സമയം ഏറ്റവും കുറഞ്ഞത് 21 ദിവസവും, പരമാവധി ഒരു മാസവുമാണ്.

ഉദ്ദേശങ്ങൾ

അറുപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും പുരാവസ്തു തെളിവുകളെ സംബന്ധിക്കുന്ന വിവരങ്ങൾ നടന്നു ശേഖരിക്കുക. പ്രദേശങ്ങളിലെ മുതിർന്നവരിൽ നിന്നും, പ്രസ്തുത സ്ഥലങ്ങളെ സംബന്ധിക്കുന്ന അവരുടെ ഓർമകളിൽ നിന്നും, നശിച്ചുപോയ പുരാവസ്തു അവശേഷിപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുക.

രീതിശാസ്ത്രം

പദ്ധതിയിലെ വിവരശേഖരണരീതി പ്രാഥമികമായും ഒരു കാൽനട വ്യായാമമാണ്. ഒന്നോ രണ്ടോ മണിക്കൂർ നിങ്ങൾ താമസിക്കുന്ന ചുറ്റുപാടും നടന്നു നിരീക്ഷിച്ചുകൊണ്ട്, അതിരാവിലയോ, വൈകുന്നേരങ്ങളോ, ഈ വിവരശേഖരണത്തിൽ പങ്കാളികളാകാവുന്നതാണ്. നിങ്ങളുടെയോ നിങ്ങൾ തിരഞ്ഞെടുത്തോ ആയ വാർഡുകളിലുള്ള പാടങ്ങൾ, കാടുകൾ, കുന്നുകൾ , വീട്ടുപറമ്പുകൾ വെളിയിടങ്ങൾ , തുടങ്ങി ഓരോ പ്രദേശങ്ങളിലൂടെയും നടക്കുക. അത്തരം നടത്തങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിലുള്ള അസ്വാഭാവികങ്ങളായ ശവസംസ്കാര സ്മാരകങ്ങള്‍ മൺപാത്ര കഷ്ണങ്ങൾ, പഴയ ചുടുകട്ടകൾ, ഇരുമ്പുയുഗത്തിലെ ഉപകരണങ്ങളുടെ അവശേഷിപ്പുകൾ, തുടങ്ങിയവക്കായി തിരയുക, അവയെ പറ്റി ചോദിച്ചന്വേഷിക്കുക.

മുതിർന്ന തലമുറകളുടെ ഓർമകളെ പുറത്തുകൊണ്ടുവരുന്നതിനായി അവരുമായി സുദീർഘമായ സംഭാഷങ്ങളിൽ ഏർപെടേണ്ടിവരും. അവരുടെ ബാല്യകാലങ്ങളിൽ അവർ കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളതോ അല്ലെങ്കിൽ -കൃഷി, കെട്ടിട നിർമാണം, റോഡ് - കനാൽ നിർമാണം തുടങ്ങിയവ മൂലം നശിപ്പിക്കപ്പെട്ടതോ ആയ പുരാവസ്തു തെളിവളെ പറ്റി ചോദിച്ചറിയുക. മുതിർന്നവരെ കൂടാതെ, ഭൂമിക്കടിയിലെ സാധ്യതകളെ പറ്റി കൂടുതൽ ഉൾക്കാഴ്ചകൾ ഉണ്ടാവാൻ സാധ്യതയുള്ള, കുളം/കിണർ കുഴിക്കുന്നവർ, മണ്ണെടുക്കുന്നവർ , കാർഷികവൃത്തിയിലേർപ്പെടുന്നർ തുടങ്ങിയവരുമായി സംവദിക്കുക. കുഴിയെടുത്തപ്പോഴോ കൃഷിയിലേർപ്പെട്ടപ്പോഴോ, നാനാതരം നിർമാണ പ്രവർത്തങ്ങളുടെ വേളയിലോ ഒക്കെ അവർ കാണാനിടയായ പുരാവസ്തുക്കളെകുറിച്ചുള്ള നിർണായകമായ വിവരങ്ങൾ- സ്ഥാനം,രൂപം, താഴ്ച് തുടങ്ങിയവ അവർക്കു നൽകാനാകും.

വിവരശേഖരണത്തിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ചും, മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തേണ്ട രീതികളെ സംബന്ധിച്ചും വിശദമായ പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ നൽകുന്നതാണ്.

വിവരശേഖരണത്തിന് ആവശ്യമായ കാര്യങ്ങള്‍

ഓഡിയോ/വീഡിയോ/ഫോട്ടോ റെക്കാർഡിങ് സംവിധാനങ്ങളോട് കൂടിയ ആൻഡ്രോയിഡ് മൊബൈൽ ഫോൺ

അതിരാവിലയോ വൈകുന്നേരങ്ങളിലോ കുറഞ്ഞത് 21 ദിവസത്തേക്കെങ്കിലും ഫലപ്രദമായ 3 മണിക്കൂറുകൾ ഈ വിവരശേഖരണത്തിനായി ചിലവഴിക്കത്തക്ക രീതിയിൽ നിങ്ങളുടെ ദിനചര്യ പുനഃക്രമീകരിക്കാനുള്ള സന്നദ്ധത.

എങ്ങനെയാണ് ഈ വിവരശേഖരണം നടത്തേണ്ടത് ?

വിവരശേഖരണം നടത്താനുദ്ദേശിക്കുന്ന വാർഡിലെ പഞ്ചായത്തു പ്രതിനിധിയുമായി ബന്ധപ്പെടുകയും, വാർഡ് ഭൂപടം സംഘടിപ്പിക്കുകയും ചെയ്യുക. ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റയ്ക്കോ, അല്ലെങ്കിൽ പ്രസ്തുത വാർഡിലെ മറ്റു വിവരശേഖകരുമായി കൂടിയാലോചിച്ചുകൊണ്ടോ, വിവരശേഖരണത്തിനു താൽപര്യവും സന്നദ്ധതയും പ്രകടിപ്പിച്ചു മുന്നോട്ടുവരുന്നവരെ കൂടെ കൂട്ടാം, വാർഡിൽ ഉൾപ്പെട്ട പ്രദേശം മുഴുവൻ നടന്നു തീർക്കാവുന്ന തരത്തിൽ സമയബന്ധിതമായ ഒരു രൂപരേഖ തയ്യാറാക്കുക. അതിനനുസരിച്ച് വിവരശേഖരണത്തിൽ ഏർപ്പെടുക

സ്ഥിരമായയോ/അടുത്തിടയോ മണ്ണ് കുഴിച്ച പ്രദേശങ്ങൾ - കുളം, കിണർ , കെട്ടിട നിർമാണങ്ങൾ , കൃഷി ഇടങ്ങൾ - തുടങ്ങിയ പ്രദേശങ്ങൾക്കു പ്രാമുഖ്യം നൽകുക

കാടുകൾ, കാവുകൾ, കുറ്റിക്കാടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ വിവരശേഖരണം നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകളും, സ്കയില്‍, പേന, നോട്ടുബുക്ക്, ഷൂസ്, കമ്പ് തുടങ്ങിയ കാര്യങ്ങളും.

വാർഡ് അംഗങ്ങളുടെ കൂട്ടായിമ

പെരിയാർ നദീതടങ്ങളുടെ ഇരുവശത്തെയും പ്രദേശങ്ങൾ ഉൾപ്പെട്ട അറുപത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു വാട്ട്സാപ്പ് സംഘം പാമ രൂപീകരിച്ചിട്ടുണ്ട്. ഈ ശാസ്ത്രീയ പദ്ധതിയുടെ രക്ഷാധികാരികളായി ഈ സംഘം പ്രവർത്തിക്കും. തങ്ങൾ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളെ സംബന്ധിക്കുന്ന തദ്ദേശീയവും സാംസ്കാരികവുമായ ആഴമേറിയ അവരുടെ ഓർമ്മകൾ ഈ പദ്ധതിക്ക് വളരെയധികം ഉപകാരപ്രദമാകും. വാർഡ് അംഗങ്ങൾക്ക് അന്വേഷണത്തിന്റെയും വിവരശേഖരണത്തിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളെ പരിചയപ്പെടാനും പശ്ചിമ ഘട്ടം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ ഒഴുകുന്ന പെരിയാറിന്റെ മാനവ ഭൂമിശാസ്ത്രത്തെ അതിന്റെ ദൂരക്കാഴ്ചയിലും ചരിത്ര സംബന്ധിയായ തുടർച്ചകളിലും ഇടർച്ചകളിലും തിരിച്ചറിയാനും ഈ പദ്ധതിയിലെ പങ്കാളിത്തം അവരെ സഹായിക്കുമെന്നു പാമ പ്രതീക്ഷിക്കുന്നു. വാര്‍ഡ്‌ മെമ്പര്‍മാര്‍ക്ക് ഫീസ്‌ ബാധകമല്ല.

അപേക്ഷകര്‍ ഫീസ് അടക്കേണ്ടുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍

STATE BANK OF INDIA
AKKULAM BRANCH
ACC NO: 37668400767
IFSC Code SBIN 0070581

ഇന്റെർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിക്കാനുള്ള ഫോറം ഈ ലിങ്കിൽ ലഭ്യമാണ്.
https://forms.gle/YBGtiLF5FvMASxDFA

*60 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ


മലയാളം മാപ്പ്


ഇംഗ്ലീഷ് മാപ്പ്


ഗൂഗിള്‍ മാപ്പ് ലിങ്ക് https://www.google.com/maps/d/edit?mid=1i4udb2Bc4jouiA2kJm0Te3BDOBeoV-Ml&usp=sharing

വിശദ വിവരങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടുക;

Principal Investigators:
Soniya Das,KSRSAC Bengaluru
Ayyappadas C.S,Christ College,Iringalakkuda
Renuka T P, University of Mangalore


PAMA Co-ordinators

Sethu S Kumar,Research Associate, PAMA
+91 8089714315
Rohith Krishnan.R, PAMA
Rajeswary Peethambaran, PAMA
+ 91 8848712543

PAMA Office: pamatatas@gmail.com , +91 9544049495

Contact Us

PAMA is a transdisciplinary research collective, registered as no-profit-educational Trust, to address the problems of shrinking academic vision, rigid knowledge boundaries, mechanistic career practices and fragmented scientific investigations

Location

PAMA Research Centre (Bappukkudi),
Pattanam, Vadakkekara P. O,
North Paravoor, Ernakulam,
Kerala, 683522

Location

PAMA Research Centre,
(PAMA Parayil),
83/Periyar Gardens GCDA Road, Thottakkattukara PO
Aluva, Kerala, 683108. Google Map

Location

PAMA Research Centre,
(Onattukara Heritage Home),
Pallickal P.O, Near Bharanikkavu,
Alappuzha, Kerala, 690503.

Contact

+91 9544049495
pamatatas@gmail.com